

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ മരണം സിനിമാലോകത്തേയും ആരാധകരെ ഇന്നും വേദനിപ്പിക്കുന്നതാണ്. മകളുടെ മരണത്തില്‍ നിന്നും വിജയ് ആന്റണി ഇന്നും മുക്തനായിട്ടില്ലെന്നതാണ് വാസ്തവം. മകളുടെ മരണ ശേഷം വിജയ് ആന്റണി ചെരുപ്പ് ഉപേക്ഷിച്ചതിനെക്കുറിച്ചും മകളുടെ വാച്ച് ധരിക്കാന്‍ തുടങ്ങിയതിനെക്കുറിച്ചും സംസാരിക്കുകയാണ് ഭാര്യ ഫാത്തിമ വിജയ് ആന്റണി.
പുതിയ ചിത്രം അപ്പകുട്ടിയുടെ പ്രീറിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ. മകളുടെ മരണശേഷം ഇതാദ്യമായിട്ടാണ് ഫാത്തിമ ഒരു പൊതുവേദിയിലെത്തുന്നത്. എന്തുകൊണ്ടാണ് വിജയ് ആന്റണി മകളുടെ മരണ ശേഷം ചെരുപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തിയെന്ന് ഫാത്തിമ പറയുന്നുണ്ട്.
''മീരയുടെ വലിയ നഷ്ടത്തിന്, പുത്രശോകത്തില്‍ നിന്നും, പൊട്ടിയ ചില്ലുക്കഷ്ണങ്ങള്‍ പതിയെ ചേര്‍ത്തുവച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഞാന്‍ മാധ്യമങ്ങളെ കാണുകയാണ്. പുറത്ത് വരാതിരുന്ന ഞാന്‍ ഇന്ന് വന്നിരിക്കുകയാണ്. അതിന് കാരണം എന്റെ കാമുകന്‍, ഭര്‍ത്താവ് വിജയ് ആന്റണിയാണ്. ഞങ്ങളുടെ സുഹൃത്തുക്കളാണ്'' ഫാത്തിമ പറയുന്നു.
''മീര ഇപ്പോള്‍ നല്ലൊരു ഇടത്താണ് ഇരിക്കുന്നത്. മാഡം നിങ്ങള്‍ മുന്നോട്ട് വരണം, സിനിമ എടുക്കണം എന്നാണ് കാണുന്നവരൊക്കെ പറയുന്നത്. വിജയ് ആന്റണി എന്തുകൊണ്ടാണ് ചെരുപ്പ് ധരിക്കാത്തതെന്ന കാരണം പലര്‍ക്കും അറിയില്ല. ഇന്ന് ഞാന്‍ വെളിപ്പെടുത്താം. മകള്‍ കോളേജില്‍ പോകാനൊരുങ്ങുമ്പോള്‍ വാങ്ങിയ ധാരാളം ചെരുപ്പുകള്‍ ഇപ്പോഴും അതുപോലെ കിടക്കുകയാണ്. അത് കണ്ട ശേഷമാണ് അദ്ദേഹം ഇനി ജീവിതത്തില്‍ ചെരുപ്പിടില്ലെന്ന് തീരുമാനിച്ചത്.'' എന്നാണ് ഫാത്തിമ പറയുന്നത്.
ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങലില്‍ സംഗീത കണ്‍സര്‍ട്ടുകള്‍ക്ക് പോകുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്തതു കൊണ്ട് മാത്രമാണ് അദ്ദേഹം ചെറുപ്പ് ധരിക്കുന്നത്. പരിപാടി കഴിഞ്ഞുയടന്‍ തന്നെ അവ ഊരിമാറ്റുമെന്നും അവര്‍ പറയുന്നു.
''റാഡോ, റോളക്‌സ് തുടങ്ങിയ ബ്രാന്റുകളുടെ വിലകൂടിയ വാച്ചുകളുടെ വലിയൊരു ശേഖം തന്നെ വിജയ് ആന്റണിയ്ക്കുണ്ടായിരുന്നു. എന്നാല്‍ മകളുടെ വിയോഗത്തിന് ശേഷം അവയെല്ലാം അദ്ദേഹം പൂര്‍ണമായും ഉപേക്ഷിച്ചു. പകരം മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചാണ് അദ്ദേഹം ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്റെ മകള്‍ക്ക് ആഗ്രഹമുണ്ടായിരുന്നതിനാല്‍ ഞാന്‍ അവള്‍ക്കായി വാങ്ങി നല്‍കിയ വാച്ചാണത്. 4000 രൂപയ വിലയുള്ള ആ സെല്‍ഫോണ്‍ വാച്ച് മാത്രമാണ് അദ്ദേഹം ഇപ്പോള്‍ ദരിക്കുന്നത്. സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാന്‍ പലതവണ പറഞ്ഞുവെങ്കിലും കേള്‍ക്കില്ല'' എന്നും ഫാത്തിമ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates