

അഭിനയത്തിലും ഡാൻസിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് ശ്രീലീല. മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന 'ഓം' ആണ് ശ്രീലീലയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നടൻ മമ്മൂട്ടിയെക്കുറിച്ച് ശ്രീലീല പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ബിഹൈൻഡ് വുഡ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലീല ഇക്കാര്യം പറഞ്ഞത്.
റോജ എന്ന കഥാപാത്രമായാണ് ശ്രീലീല ചിത്രത്തിലെത്തുന്നത്. "മമ്മൂട്ടി സാറിനൊപ്പം രണ്ട് ദിവസത്തെ ഷൂട്ടിങ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എനിക്ക് അദ്ദേഹത്തോടൊപ്പം അധികം സീനുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഒരിക്കല്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. ആദ്യം സാറിനെ കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് ആവേശത്തിലായിരുന്നു.
അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള സമയമായിരുന്നു അത്. സാറിന്റെ അടുത്തേക്ക് ചെന്ന് ആദ്യം തന്നെ ഞാന്‍ ചോദിച്ചത് 'സുഖമാണോ ?' എന്നാണ്. അത് കേട്ട് എന്നെ നോക്കിയ ശേഷം, 'എനിക്ക് തമിഴ് തെരിയും (എനിക്ക് തമിഴ് അറിയാം)' എന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഞാൻ, 'സാർ അഭിനന്ദനങ്ങൾ' എന്ന് പറഞ്ഞു.
അപ്പോൾ, 'എന്തിന് ?' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. 'ഇത്രയും പോതും... (മതി)' എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോയി".- ചിരിച്ചു കൊണ്ട് ശ്രീലീല പറഞ്ഞു. ശ്രീലീലയുടെ തുറന്നുപറച്ചിലിന് പിന്നാലെ മമ്മൂട്ടിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ശ്രീലീല പറഞ്ഞത്, തമാശയായിട്ടാണെങ്കിലും സഹപ്രവർത്തകർ കാണിക്കുന്ന ചെറിയൊരു സൗഹൃദത്തിനും അഭിനന്ദനത്തിനും ഇത്രയും തണുത്ത പ്രതികരണം നൽകേണ്ടതുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates