കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം 
India

കളിക്കുന്നതിനിടെ മൂന്നുവയസുകാരി വീടിന് മുന്നിലെ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വീഡിയോ

സൈന്യവും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  കളിക്കുന്നതിനിടെ മൂന്നു വയസുകാരി മുപ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ഗുജറാത്തിലെ ദ്വാരക ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 

സൈന്യവും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അഞ്ജല്‍ സഖ്രയെന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുട്ടി കളിക്കുന്നതിനിടെ വീടിന് മുന്നില്‍ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയെ പത്ത് അടി ഉയര്‍ത്താന്‍ കഴിഞ്ഞതായും ജില്ലാ കലക്ടര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT