പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
India

വിമാനത്തില്‍ വച്ച് സൗഹൃദം; ഗോവയില്‍ ലാന്‍ഡിങ്; യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തു; അറസ്റ്റ്

വിമാനത്തില്‍ വച്ച് കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയുമായിരുന്നു.  ഇരുവരും പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. വിനോദ സഞ്ചാരിയായ യുവതിയെയാണ് ഗുജറാത്ത് സ്വദേശി ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ്‌ 23നാണ് സംഭവം.

യുവതിയുടെ പരാതിയില്‍ 47കാരനായ ലക്ഷ്മണ്‍ ഷിയാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ വിമാനത്തില്‍ വച്ച് കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയുമായിരുന്നു.  ഇരുവരും പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തിരുന്നു. 

ഈ ആഴ്ചയില്‍ വ്യത്യസ്ത ദിവസങ്ങളിലായി ഇരുവരും ഗോവയില്‍ എത്തിയിരുന്നു. ഓഗസ്റ്റ് 23ന് യുവതിയെ ഇയാള്‍ മൊബൈലില്‍ വിളിച്ചപ്പോള്‍ താന്‍ ഗോവയിലുണ്ടെന്ന് യുവതി അറിയിച്ചു. സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തി. ഒറ്റയ്ക്ക് എത്തിയ യുവതിയെ അവിടെ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗോവയിലെ തിവിം എന്ന സ്ഥലത്തുവച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT