പ്രതീകാത്മക ചിത്രം 
India

അമ്മയില്ലാത്തപ്പോഴും ഉറങ്ങുന്നതിനിടയിലും നിരന്തരം ബലാത്സംഗം ചെയ്തു; 19കാരി ഗര്‍ഭിണി; അച്ഛന്‍ അറസ്റ്റില്‍

19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: 19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍. യുവതി ബുധനാഴ്ച അഹമ്മദാബാദിലെ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി. 

ശാരീരികബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് യുവതിയെ ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച്  യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. വിവരം അറിഞ്ഞ് വീട്ടുകാര്‍ ഞെട്ടിയതോടെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അച്ഛനാണ് പീഡിപ്പിച്ചെന്ന് കാര്യം കുട്ടി തുറന്നുപറഞ്ഞത്. 

അമ്മയുടെ അഭാവത്തിലും അമ്മ ഉറങ്ങുന്നതിനും ഇടയില്‍ നിരവധി തവണ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. നിരന്തരമായ ലൈംഗികപീഡനത്തിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ദിവസവേതന തൊഴിലാളിയാണ. ഇയാള്‍ക്ക് രണ്ട ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഉള്ളത്. മൂന്ന് മക്കള്‍ വിവാഹത്തിന് ശേഷം വേറെയിടത്താണ് താമസം. ഭാര്യയ്ക്കും ഇളയമകള്‍ക്കൊപ്പമായിരുന്നു അച്ഛന്‍ താമസിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന