kshama_bindu 
India

വരന്‍ വേണ്ട; സ്വയം വിവാഹത്തിനൊരുങ്ങി യുവതി; ഗോവയില്‍ രണ്ടാഴ്ചത്തെ ഹണിമൂണ്‍

ആത്മസ്‌നേഹത്തിന്റെ പ്രകാശനം എന്ന നിലയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്


വഡോദര: തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലാത്തതിനാലും വധുവാകാന്‍ ആഗ്രഹിക്കുന്നതിനാലും സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 24കാരിയായ ക്ഷമ ബിന്ദുവാണ്ജൂണ്‍ 11ന് വിവാഹിതയാകാന്‍ ഒരുങ്ങുന്നത്. പരമ്പരാഗതമായ ആചാര-അനുഷ്ഠാനങ്ങളോടെയാണ് വിവാഹമെന്നും വധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങുമെന്നും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമെന്നും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ക്ഷമ പറഞ്ഞു. രാജ്യത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യ വിവാഹമായിരിക്കും തന്റേതെന്നും ക്ഷമ പറഞ്ഞു. 

ആത്മസ്‌നേഹത്തിന്റെ പ്രകാശനം എന്ന നിലയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്താനായി അപേക്ഷ നല്‍കിയതായും ക്ഷമ പറഞ്ഞു. ഒരിക്കലും താന്‍ വിവാഹിതയാകാന്‍ ആഗ്രഹിച്ചിരുന്നില്ല, എന്നാല്‍ വധുവാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നുതാനും. നമ്മുടെ രാജ്യത്ത് ആദ്യമായി ആത്മസ്‌നേഹത്തിന്റെ ഇത്തരമൊരു മാതൃക കാണിക്കുന്നത് താന്‍ ആയിരിക്കും. മറ്റുള്ളവര്‍ അവര്‍ ഇഷ്ടപ്പെടുന്നവരെ വിവാഹം ചെയ്യുന്നു, താന്‍ എന്നെ തന്നെ ഏറെ ഇഷ്ടപ്പെടുകയും ആത്മാര്‍ഥമായി സ്‌നേഹിക്കുകയും ചെയ്യുന്നു- ക്ഷമ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹത്തിനു പിന്നാലെ രണ്ടാഴ്ച ഗോവയില്‍ ഹണിമൂണ്‍ നടത്താനും ക്ഷമയ്ക്ക് പരിപാടിയുണ്ട്. തന്റെ മാതാപിതാക്കള്‍ തുറന്ന മനസ്സുള്ളവരാണെന്നും അവര്‍ വിവാഹത്തിനു സമ്മതിച്ചുവെന്നും അനുഗ്രഹം നല്‍കിയെന്നും ക്ഷമ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT