ജിപ്‌സിക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യം 
India

കടുവയെ പ്രകോപിപ്പിച്ചു; ജിപ്‌സി ഡ്രൈവര്‍ അറസ്റ്റില്‍- വീഡിയോ 

ഉത്തരാഖണ്ഡ് ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്കില്‍ കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജിപ്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്കില്‍ കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജിപ്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ടൂറിസ്റ്റ് വാഹനത്തിന് നേരെ കടുവ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് ജിപ്‌സി ഡ്രൈവര്‍ അഫ്താബ് അലത്തിനെതിരെ കേസെടുത്തത്. കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസ് ആണ് പങ്കുവെച്ചത്.

വനപാതയിലാണ് സംഭവം. കടുവയെ കണ്ടതോടെ ടൂറിസ്റ്റുകൡ ഒരാള്‍ ഒച്ചവെച്ചു. ഇതിന് പുറമേ കടുവയ്ക്ക് അരികില്‍ നിര്‍ത്തി വിനോദസഞ്ചാരികള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. പ്രകോപിതനായ കടുവ ജിപ്‌സിക്ക് നേരെ പാഞ്ഞടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

കടുവയെ കണ്ട് വാഹനം ഓടിച്ച് പോകുന്നതിന് പകരം പിന്നിലേക്ക് വാഹനം ഓടിച്ച് കടുവ നില്‍ക്കുന്ന സ്ഥലത്തേയ്ക്കാണ് നീങ്ങിയത്. ഇത് കണ്ടാണ് കടുവ പ്രകോപിതനായത്. ആക്രമിക്കാന്‍ പാഞ്ഞടുത്തപ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ വനിതാ ടൂറിസ്റ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജിപ്‌സി ഓടിച്ച് പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT