Haryana DGP OP Singh statement about Thar SUVs and Bullet motorcycles 
India

'ഥാര്‍ ഒരു കാറല്ല, ഞാനിങ്ങനെയാണെന്ന പ്രസ്താവന, ഈ രണ്ട് വാഹനമോടിക്കുന്നവര്‍ക്ക് ക്രിമിനല്‍ സ്വഭാവം'

ല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ഥാറിനെയും ബുള്ളറ്റിനെയും എങ്ങനെയാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക എന്നായിരുന്നു ഡിജിപിയുടെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് ഹരിയാന ഡിജിപി ഒ.പി സിങ്. ഥാര്‍ കാര്‍ ഉടമകള്‍ക്കും ഓടിക്കുന്നവര്‍ക്കുമെല്ലാം ഭ്രാന്താണെന്നാണായിരുന്നു ഹരിയാന ഡിജിപിയുടെ വാക്കുകള്‍. ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. ഡിജിപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

വാഹന പരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നം എന്ന് പറഞ്ഞായിരുന്നു ഡിജിപിയുടെ പരാമര്‍ശങ്ങള്‍. എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ഥാറിനെയും ബുള്ളറ്റിനെയും എങ്ങനെയാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക എന്നായിരുന്നു ഡിജിപിയുടെ ചോദ്യം. ഥാര്‍ ഒരു കാറല്ല, അതൊരു പ്രസ്താവനയാണ്, 'ഞാന്‍ ഇങ്ങനെയാണ്' എന്ന് പറയാനാണ് ഇതോടിക്കുന്നവര്‍ ശ്രമിക്കുന്നത്.

'ഒരാളുടെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതാണ് വാഹനത്തിന്റെ തെരഞ്ഞെടുപ്പ്. ഥാര്‍ കൈകാര്യം ചെയ്യുന്നവര്‍ റോഡില്‍ സ്ഥിരമായി അഭ്യാസങ്ങള്‍ നടത്തുന്നു. ഒരു അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മകന്‍ ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. മകനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. അപ്പോള്‍ യഥാര്‍ഥ കുറ്റക്കാരന്‍ അദ്ദേഹം തന്നെയാണ്. 'ഞങ്ങള്‍ പൊലീസുകാരുടെ പട്ടിക എടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആ വണ്ടി ആര്‍ക്കൊക്കെയുണ്ടോ, അവര്‍ക്കൊക്കെ ഭ്രാന്തായിരിക്കും' ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലും എല്ലാ കുപ്രസിദ്ധ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്നും എന്നും ഡിജിപി പറഞ്ഞു. നിങ്ങള്‍ പൊങ്ങച്ചം കാണിച്ചാല്‍, നിങ്ങള്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഹരിയാന ഡിജിപിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമര്‍ശിച്ചും വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. പൊലീസിന്റെ ഉത്തരവാദിത്തത്തിലേക്കും റോഡ് സുരക്ഷയുടെ അവസ്ഥയുമാണ് വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ബുള്ളറ്റിലെത്തി മോഷണം നടത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നും വിമര്‍ശകര്‍ പറയുന്നു. ഹരിയാനയില്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളാണ് ഡിജിപിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഥാറുമായി ബന്ധപ്പെട്ട റോഡ് അപകടങ്ങളുടെ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

Haryana Director General of Police OP Singh on Saturday made a series of unusual remarks linking a notorious person's behaviour to his or her choice of vehicles, specifically Thar SUVs and Bullet motorcycles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡി കെ ശിവകുമാർ ആണെങ്കിലും ഔദ്യോ​ഗിക ചടങ്ങിൽ ​ഗണ​ഗീതം പാടുന്നത് തെറ്റാണ്'

'സഞ്ജുവിനെ തരാം, പകരം ജഡേജ മാത്രം പോര'

ഉദ്യോഗസ്ഥരെന്ന വ്യജേനെ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

'സര്‍ക്കാർ ചെലവില്‍ സ്‌ക്വാഡ് ഉണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്ന മോഹം വേണ്ട'; നവകേരള സര്‍വേയില്‍ സിപിഎമ്മിനെതിരെ വിഡി സതീശന്‍

SCROLL FOR NEXT