ഹരിയാനയിലുള്ള 70 വയസുള്ള ദമ്പതികള്‍ വിവാഹമോചനത്തിനായി 18 വര്‍ഷമാണ് കോടതി കയറിയിറങ്ങിയത്.  പ്രതീകാത്മക ചിത്രം
India

44 വര്‍ഷത്തെ ദാമ്പത്യം; ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയത് 3 കോടി, 70കാരന്‍ പണം കണ്ടെത്തിയത് കൃഷിയിടം വരെ വിറ്റ്

70 വയസുള്ള ദമ്പതികള്‍ വിവാഹമോചനത്തിനായി 18 വര്‍ഷമാണ് കോടതി കയറിയിറങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് വയോധിക ദമ്പതികള്‍. ദാമ്പത്യം അവസാനിപ്പിക്കുന്നതിനായി ഭര്‍ത്താവ് ജീവനാംശമായി നല്‍കിയത് 3 കോടി രൂപയാണ്. കൃഷിയിടം വരെ വിറ്റാണ് ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഭര്‍ത്താവ് മൂന്ന് കോടി കണ്ടെത്തിയത്. ഹരിയാനയിലുള്ള 70 വയസുള്ള ദമ്പതികള്‍ വിവാഹമോചനത്തിനായി 18 വര്‍ഷമാണ് കോടതി കയറിയിറങ്ങിയത്.

1980 ഓഗസ്റ്റ് 27നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. മക്കളുടെ ജനനത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ബന്ധം വഷളാവുകയും 2006ല്‍ ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയും ചെയ്തു. തുടര്‍ന്ന് മാനസിക പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവ് കര്‍ണാലിലെ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കി. എന്നാല്‍ കുടുംബ കോടതി അപേക്ഷ നിരസിച്ചു.

തുടര്‍ന്ന് 2013ല്‍ വിവാഹ ബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഒടുവില്‍ കേസ് ഒത്തുതീര്‍പ്പ് സാധ്യതയ്ക്കായി മീഡിയേഷന്‍ ആന്റ് കൗണ്‍സിലിങ് സെന്ററിലേയ്ക്ക് റഫര്‍ ചെയ്തു. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് ഭാര്യയും ഭര്‍ത്താവും വിവാഹ മോചനത്തിന് സമ്മതിച്ചതായും ജീവനാംശമായി 3 കോടി രൂപ നല്‍കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT