കേസില്‍ അറസ്റ്റിലായ പ്രതികള്‍  എഎന്‍ഐ
India

കഴിച്ചത് ഗോമാംസമല്ല; ഹരിയാനയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്

ബംഗാള്‍ സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സാക്കിര്‍ മാലിക്കിനെയായിരുന്നു ഒരുകൂട്ടം ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍, ഇയാളുടെ വീട്ടില്‍ നിന്നും ലഭിച്ചത് ഗോമാംസം അല്ലെന്ന് പൊലിസ്. ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ബീഫ് അല്ലെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സാക്കിര്‍ മാലിക്കിനെയായിരുന്നു ഒരുകൂട്ടം ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയത്. ഹരിയാനയിലെ ചര്‍ഖി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27നായിരുന്നു സംഭവം.

കൊല്ലപ്പെട്ട സാക്കിര്‍ മാലിക്കിന്റെ വീട്ടില്‍ നിന്നും എടുത്ത ഇറച്ചി പരിശോധനയ്ക്കായി ഫരീദബാദിലെ ലാബിലേക്ക് അയച്ചിരുന്നു. ഇത് ബീഫ് അല്ലെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഇന്ന ലഭിച്ചതായും ചര്‍ഖി ദാദ്രി ജില്ലയിലെ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ഭരത് ഭൂഷണ്‍ പറഞ്ഞു. റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനെന്ന വ്യാജേന പ്രതികള്‍, മാലിക്കിനെ കടയിലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് വീണ്ടും മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT