അങ്കിത് ബാലിയന്‍ 
India

ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയനെ വെടിവെച്ചു കൊന്നു, കാരണം ഒരു പാട്ട്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ഷാംലി ജില്ലയിലെ കോട്വാളി സ്റ്റേഷന്‍ പരിധിയിലെ ജിമ്മിന് പുറത്തുവെച്ചാണ് അങ്കിതിന് നേരെ ആക്രമണം ഉണ്ടായത്. ജിമ്മില്‍നിന്ന് പുറത്തിറങ്ങിയതിനിടെ ആണ് രണ്ട് ബൈക്കുകളിലെത്തിയ അക്രമി സംഘം അങ്കിത് ബാലിയന് നേരെ നിറയൊഴിച്ചത്. ഒന്നിലധികം തവണ വെടിയേറ്റ ബാലിയന് സംഭവസ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടമായി.

നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അക്രമികള്‍ 18 റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് അറിയിച്ചു. തലയ്ക്കും വയറിനുമാണ് വെടിയേറ്റത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണെന്ന് ഷാംലി എസ്.പി. എം.പി. സിങ് അറിയിച്ചു.

ജിമ്മില്‍നിന്നിറങ്ങി തന്റെ സ്‌കോര്‍പിയോ എസ് യു വി വാഹനത്തിലേക്ക് നടന്നുനീങ്ങുമ്പോഴായിരുന്നു സംഭവം. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അങ്കിത് ബാലിയന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോഗി ഗ്യാങ് എന്ന കുറ്റവാളി സംഘം ഏറ്റെടുത്തിട്ടുണ്ട്. ഗ്യാങ്ങുമായി ബന്ധമുള്ള ഭോലു ഷാപൂരിയ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗായകന് തങ്ങളുടെ ശത്രുക്കളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് ഒരു ഗാനം തയാറാക്കിയെന്നും ഗോഗി ഗ്യാങ് ആരോപിച്ചു.

യൂട്യൂബില്‍ അങ്കിത് ബാലിയന് 3.66 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ചില വിഡിയോകളില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്കിത് ബാലിയാന്റെ കൊലപാതകത്തെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ശക്തമായി അപലപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില പൂജ്യത്തിലെത്തിയെന്നും സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Haryanvi singer shot 20 times until dead outside gym

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്മുന്നിൽ ഭാര്യ ഒഴുകി പോയി, നിസ്സഹായനായി നോക്കി നിന്ന് ഭർത്താവ്; 26കാരന് രക്ഷകനായി മാവ്': മിന്നൽ പ്രളയത്തിൻറെ നോവോർമ്മകൾ

'ആര് കാറി തുപ്പി ?' 'ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ടീസർ

'പ്രളയ ദുരന്തമറിയാതെ കാഠ്മണ്ഡുവിലെത്തി'; നേപ്പാളിലെ ഭീകരാവസ്ഥ പങ്കുവെച്ച് ശശി തരൂർ

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

'ഓണക്കുടി'യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം