രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
India

'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ എന്ന് ഞങ്ങള്‍ ചോദിച്ചിട്ടുണ്ടോ?'; രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് അസം മുഖ്യമന്ത്രി

'പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി' എന്നാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 'പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി' എന്നാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 

'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?' എന്നും ഹിമന്ത ബിശ്വ ശര്‍മ ചോദിച്ചു. ഉത്തരാഖണ്ഡിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി. 

'1947ല്‍ മുഹമ്മദലി ജിന്ന എങ്ങനെ സംസാരിച്ചോ അതുപോലെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ഒരുതരത്തില്‍, പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി.' എന്നും ശര്‍മ പറഞ്ഞു. 

അസം മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ഗുവാഹത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശര്‍മയുടെ കോലം കത്തിച്ചു. 

പ്രസ്താവന വിവാദമായതിന് പിന്നാലെ, ന്യായീകരണവുമായി അസം മുഖ്യമന്ത്രി രംഗത്തെത്തി. ഒരു ഓപ്പറേഷന് പോകുന്നതിന് മുന്‍പ് ഒരുമാസമെങ്കിലും സൈന്യം അവരുടെ പ്ലാനുണ്ടാക്കാന്‍ വേണ്ടി ചെലവഴിക്കും. ഓപ്പറേഷന് ശേഷമാണ് സൈന്യം ഒരു പത്രപ്രസ്താവനയിലൂടെ അത് വെളിപ്പെടുത്തുന്നത്. അതിന് തെളിവ് ചോദിച്ചാല്‍,സൈന്യത്തിന് ഉണ്ടാകുന്ന വേദനയെക്കുറിച്ചാണ് താന്‍ പറഞ്ഞത് എന്നായിരുന്നു ഹിമന്തയുടെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT