പ്രതീകാത്മക ചിത്രം 
India

അധ്യാപകര്‍ക്കു രാഷ്ട്രീയം ആവാം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി മേഘാലയ ഹൈക്കോടതി

സ്‌കൂളുകളും കോളജുകളും രാഷ്ട്രീയ വിമുക്തമാവണം എന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: എയ്ഡഡ് കോളജ് അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളില്‍ പദവികള്‍ വഹിക്കുന്നതും വിലക്കി മേഘാലയ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തില്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതിനെ ഇരട്ടപ്പദവിയായി കാണാനാവില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.

കോണ്‍റാഡ് കെ സാങ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് 2018ല്‍ അധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കി ഉത്തരവു പുറപ്പെടുവിച്ചത്. സ്‌കൂളുകളും കോളജുകളും രാഷ്ട്രീയ വിമുക്തമാവണം എന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. 

മേഘാലയ സ്‌കൂള്‍ എഡ്യൂക്കേഷന്‍ ആക്ടിന്റെ പരിധില്‍ പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും അതു കോളജ് അധ്യാപകര്‍ക്കു ബാധകമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ നയം സ്‌കൂളുകളെ സംബന്ധിച്ചു മാത്രമാണെന്ന് കോടതി പറഞ്ഞു. 

ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അധ്യാപകര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ സ്ഥാനം വഹിക്കുന്നത് ഇരട്ടപ്പദവിയുടെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT