പ്രതീകാത്മക ചിത്രം 
India

ആരോഗ്യത്തിന് ഹാനികരം; 14 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചു

14 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 14 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രോഗം ഭേദമാക്കുന്നതില്‍ നിരോധിച്ച മരുന്നുകള്‍ക്ക് വലിയ പങ്കില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 14 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഈ മരുന്ന് സംയുക്തങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകാമെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലും നിര്‍ണായകമായി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് നിര്‍മാണവും വില്‍പ്പനയും വിതരണവും നിരോധിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിച്ചത്. പനി, ചുമ അടക്കം സാധാരണഗതിയിലുള്ള അണുബാധകള്‍ക്ക് നല്‍കുന്ന മരുന്ന് സംയുക്തങ്ങളാണ് നിരോധിച്ചത്. 

നിമെസുലൈഡും പാരസെറ്റമോളും ചേര്‍ന്ന ഡിസ്പേര്‍സിബിള്‍ ഗുളികകള്‍, ക്ലോഫെനിറാമൈന്‍ മലേറ്റും കോഡിനും ചേര്‍ന്ന സിറപ്പ്, ഫോല്‍കോഡിന്‍, പ്രോമെതസൈന്‍ മരുന്ന് സംയുക്തം അടക്കമാണ് നിരോധിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ '​അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീ​ഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം