ചിത്രം: പിടിഐ 
India

ഉഷ്ണതരംഗം കുറയുന്നു; മൂന്നാം തീയതി മഴയെത്തിയേക്കും: കാലാവസ്ഥ വകുപ്പ്

122 വര്‍ഷത്തിലെ ഏറ്റവും ചൂടുകൂടിയ വേനല്‍ക്കാലമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം തിങ്കളാഴ്ചയോടെ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ദക്ഷിണ യുപി, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗം കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 

122 വര്‍ഷത്തിലെ ഏറ്റവും ചൂടുകൂടിയ വേനല്‍ക്കാലമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയുടെ അഭാവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മാത്രം ഈ മാസം രണ്ടു തവണയാണ് ഉഷ്ണതരംഗം സംഭവിച്ചത്.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധിയും പ്രതികൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നാലു മണിക്കൂറോളമാണ് പവര്‍ക്കട്ട്. മെയ് മൂന്നാം തീയതിയോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാഗികമായി മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും