മേഘാലയയിലുണ്ടായ ഉരുൾപൊട്ടൽ  എക്സ്
India

കനത്ത മഴയും ഉരുള്‍പൊട്ടലും; മേഘാലയയില്‍ 10 മരണം

പുനര്‍നിര്‍മാണ ങ്ങള്‍ക്കായി ബെയ്ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയയില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 10 പേര്‍ മരിച്ചു. വെസ്റ്റ് ഗാരോ ഹില്‍സ്, സൗത്ത് ഗാരോ ഹില്‍സ് ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ചത്. ഗാസാപാര മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കനത്ത മഴയാണ് പെയ്തത്.

വിദൂര ഗ്രാമമായ ഹത്തിയാസിയ സോങ്മയില്‍ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയാണ് ഏഴംഗ കുടുംബം മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പ്രദേശങ്ങളില്‍ റോഡും വൈദ്യുതി ബന്ധങ്ങളും നിലച്ചിരിക്കുകയാണ്. ദാലു-ബാഗ്മാരാ റോഡ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

പ്രളയക്കെടുതിയും മണ്ണിടിച്ചിലും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ അവലോകനം ചെയ്തു. പുനര്‍നിര്‍മാണ ങ്ങള്‍ക്കായി ബെയ്ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് യോഗത്തില്‍ സാങ്മ നിര്‍ദ്ദേശിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം