മുംബൈയിൽ കനത്ത മഴ/ പിടിഐ 
India

കനത്ത മഴ; മുംബൈ ന​ഗരം വെള്ളത്തിനടിയിൽ, മരം വീണ് ഒരു മരണം

ന​ഗരത്തിന്റെ പലഭാ​ഗങ്ങളും വെള്ളത്തിനടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചൊവ്വാഴ്‌ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ മുംബൈയിൽ വൻ നാശ നഷ്ടം. ന​ഗരത്തിന്റെ പലഭാ​ഗങ്ങളും വെള്ളത്തിനടിയിലാണ്. മഴയെ തുടർന്ന് ഒന്നര മുതൽ രണ്ട് അടിവരെ ഉയരത്തിൽ വെള്ളം കയറിയതോടെ അന്ധേരി സബ്‌വെ അടച്ചു. 

മലാഡിൽ കനത്തമഴയിൽ മരംകടപുഴകി വീണ് 38കാരൻ മരിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. പലയിടങ്ങളിലും മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു. അഞ്ച് വീടുകൾ ഭാ​ഗീകമായി തകർന്നു. ചൊവ്വാഴ്‌ച മാത്രം മുംബൈ നഗരത്തിൽ 104 മില്ലീ മീറ്റർ മഴ ലഭിച്ചു.

മുംബൈയ്‌ക്ക് പുറമേ താനെയിലും വെള്ളക്കെട്ടും ഗതാഗത തടസവും അനുഭവപ്പെട്ടു. താനെയിൽ വീട് ഇടിഞ്ഞ് 36കാരിയ്‌ക്ക് പരിക്കേറ്റു. 
മുംബൈയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുംബൈ, താനെ എന്നിവിടങ്ങളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി