ചിത്രം: ട്വിറ്റര്‍  
India

ഉത്തരേന്ത്യയില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

നാലുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് നാലുവയസ്സുകാരിയടക്കം മൂന്നുപേര്‍ മരിച്ചു. ലഹോരി ഗേറ്റിലെ വാല്മീകി മന്ദിറിനു സമീപം ഞാറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. രണ്ടുനില കെട്ടിടമാണ് തകര്‍ന്നത്. നാലുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച കനത്ത മഴയില്‍ പല റോഡുകളും വെള്ളം കയറിയ നിലയിലാണ്.

കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതുപേരോളം മരിച്ചതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു