എക്സ്പ്രസ് ചിത്രം 
India

തമിഴ്‌നാട്ടില്‍ കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

1996ന് ശേഷം തമിഴ്‌നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ചെന്നൈയിലേക്കുള്ള 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി. 1996ന് ശേഷം തമിഴ്‌നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്.

ചെന്നൈയിലെ മീനാക്ഷിപുരത്ത് ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ 13.7 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. 10 മണി വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ നാളെ വരെ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ മഴ തുടരും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT