India

ബിജെപിയുടെ കോടീശ്വര സ്ഥാനാര്‍ഥി; 'സ്വപ്‌ന സുന്ദരി' ഹേമമാലിനിയുടെ ആസ്തി 142 കോടി

പിഎച്ച്ഡി ബിരുദധാരിയായ ഹേമമാലിനിയുടെ കൈവശം 13,52,865 രൂപയും ഭര്‍ത്താവിന്റെ കൈവശം 43,19,016 രൂപയും ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മഥുര പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനിയുടെ ആസ്തി 142കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. മഥുരയില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹേമമാലിനി ജനവിധി തേടുന്നത്. ഹേമമാലിനിയുടെയും ഭര്‍ത്താവിന്റെയും സ്വത്ത് ഉള്‍പ്പടെയാണ് 142 കോടി രൂപയുടെ ആസ്തി

കഴിഞ്ഞ തവണമത്സരിക്കുമ്പോള്‍ ഹേമമാലിനിയുടെ മാത്രം സ്വത്ത് 114കോടി രൂപയായിരുന്നു. ഇത്തവണ 8കോടിയുടെ വര്‍ധനവുണ്ട്. ഒരു കോടിയലധികം രൂപയുടെ കടബാധ്യതയും ഉണ്ട്. ഹേമമാലിനിയുടെ ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്രയുടെ ആസ്തി 26,52,32,266 രൂപയാണ്. 6,49,67,402 രൂപയുടെ കടബാധ്യതയും ഉണ്ട്

1,23,61,26,601 രൂപ ആസ്തിയും 1,22,19,04,906 രൂപയുടേതാക്കി 1,42,21,695 രൂപ ബാധ്യതകളുമുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

75കാരിയായ നടിയുടെ പേരില്‍ ക്രിമിനല്‍ കേസില്ല. ഭര്‍ത്താവിനെ പോലെ അഭിനയമാണ് തൊഴിലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പിഎച്ച്ഡി ബിരുദധാരിയായ ഹേമമാലിനിയുടെ കൈവശം 13,52,865 രൂപയും ഭര്‍ത്താവിന്റെ കൈവശം 43,19,016 രൂപയും ഉണ്ട്.

മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പടെ ഹേമമാലിനിക്ക് 61,53,816 രൂപയുടെ വാഹനങ്ങളുണ്ട്. 3,39,39,307 രൂപയുടെ സ്വര്‍ണം, വെള്ളി, വജ്രം ആഭരണങ്ങളുണ്ട്. 2014ലാണ് ഹേമമാലിനി ആദ്യമായി ലോക്‌സഭയിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT