ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റപ്പോള്‍ പിടിഐ
India

ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. ഝാര്‍ഖണ്ഡ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മുമ്പാകെയാണ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് രാജിവെച്ച് ജയിലില്‍ പോയ ഹേമന്ത് സോറന്‍ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. ഈയിടെയാണ് ജയില്‍മോചിതനായത്. ഹേമന്ത് സോറന് മടങ്ങിയെത്താന്‍ വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഏതാനും മാസത്തിനുള്ളില്‍ ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതുവരെ ചംപയ് സോറന്‍ തന്നെ തുടരുമെന്നായിരുന്നു സൂചന. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാന്‍ ധാരണയിലെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

'ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ അങ്ങനെയാവട്ടെ; പോയി തുലഞ്ഞോളൂ...'; ട്രോളുകളോട് വിജയ് ദേവരക്കൊണ്ട

വയനാട് ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 31-ന്; മേപ്പാടിയിൽ 149 ഗുണഭോക്താക്കളെ കണ്ടെത്തും

"പാറ്റകളെ തുരത്തണം, പെരുകാന്‍ അനുവദിക്കരുത്"; സിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്റ്റാഫിനും ആപ്പിള്‍ ഐപാഡ്; ചെലവിടുക 6.7 കോടി