കടുവയെ തുരത്തുന്ന പശുക്കൂട്ടത്തിന്റെ ദൃശ്യം 
India

'സംഘബലം'; കടുവയെ തുരത്തിയോടിച്ച് പശുക്കൂട്ടം- വീഡിയോ 

വനത്തോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വനത്തോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് ഭീതി പടര്‍ത്തി കടുവ ചുറ്റി നടക്കുന്നു എന്ന് കേള്‍ക്കേണ്ട താമസം, നാട്ടുകാര്‍ വൈകുന്നേരങ്ങളില്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും ഭയപ്പെടാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ നാട്ടിലിറങ്ങിയ കടുവയെ പശുക്കൂട്ടം തുരത്തിയോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

ഭോപ്പാലിലെ ഒരു ഫാമില്‍ കയറിയ കടുവയെയാണ് പശുക്കള്‍ തുരത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഭോപ്പാലിലെ കെര്‍വയിലെ  ഒരു ഫാമില്‍  ഞായറാഴ്ച രാത്രിയാണ് കടുവ കയറിയത്. കടുവ ഒരു പശുവിനെ ആക്രമിച്ചു. ഇതുകണ്ട് ബാക്കിയുണ്ടായിരുന്ന പശുക്കള്‍ ഭയന്ന് മാറിനിന്നില്ല. അവ കൂട്ടമായി എത്തി കടുവയെ തുരത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

പശുക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പകച്ചുപോയ കടുവ ഏറെനേരം മാറി നില്‍ക്കുന്നത് കാണാം.  മണിക്കൂറുകളോളം കടുവ കാത്തുനിന്നെങ്കിലും മറ്റു പശുക്കളുടെ കണ്ണുവെട്ടിച്ച് ഒരടി പോലും മുന്നോട്ടുവയ്ക്കാന്‍ കടുവയ്ക്കായില്ല. അവസാനം കടുവ പിന്മാറുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്