Tamil Nadu Finance Minister N Marie Wilson PTI
India

വിവാഹത്തിന് യുവതികള്‍ക്ക് സ്വര്‍ണ നാണയം, ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ഹെല്‍മറ്റും; ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മാരി വില്‍സണ്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യവസായ വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. തമിഴ്‌നാടിനെ 1.5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

ധനമന്ത്രി എന്‍ മാരി വില്‍സണ്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് മാരി വില്‍സണ്‍ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തെ കട വിമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റില്‍ നിരവധി ജനകീയ പ്രഖ്യാപനങ്ങള്‍ ഇടംപിടിച്ചു.

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം തങ്ക നാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം നല്‍കുന്ന തായ്മാമന്‍ തങ്ക മോതിരം പദ്ധതിക്കായി 560 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പതിനാന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകളും ഹെല്‍മറ്റുകളും വാട്ടര്‍ ബോട്ടിലുകളും നല്‍കുന്നതിനായി 272 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന 5.32 പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ സമര്‍പ്പിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നഗരമായ അറിവകം, തെക്കന്‍ തമിഴ്‌നാടിനെ എയറോസ്‌പേസ് മാനുഫാക്ചറിങ് ഹബ്ബായി ഉയര്‍ത്തുന്നതിനായി തൂത്തുക്കുടി, തിരുനെല്‍വേലി മേഖലകളെ ഉള്‍പ്പെടുത്തി എയറോസ്‌പേസ് മാനുഫാക്ച്ചറിങ് ഹബ് എന്നിവയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍. വിദ്യാഭ്യാസ രംഗത്ത് 44,527 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

ആരോഗ്യ, കുടുംബ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 23,357 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മാരി വില്‍സണ്‍ പറഞ്ഞു. ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് പ്രഖ്യാപനം.

HIGHLIGHTS of TN Budget 2026-27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

'അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ...'; ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ട്രോള്‍ വിഡിയോയില്‍ കമന്റുമായി ധ്യാന്‍

മഴവെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ്, 'ഡോക്സിസൈക്ലിൻ' നിർബന്ധമായും കഴിക്കണം, എലിപ്പനിയെ എങ്ങനെ ചെറുക്കാം

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: എസ്‌ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും

നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍