വിരുദഗിരീശ്വര ക്ഷേത്രം 
India

1500 വര്‍ഷം പഴക്കം; ക്ഷേത്രത്തിലെ 400 ഗ്രാം സ്വര്‍ണം പൂശിയ മൂന്ന് താഴികക്കുടങ്ങള്‍  കവര്‍ന്നു

മൂന്നടി വീതം ഉയരമുള്ള മൂന്ന് കലശങ്ങളില്‍ 400 ഗ്രാം സ്വര്‍ണം പൂശിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ സ്വര്‍ണ താഴികക്കുടം കാണാതായി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ വിരുദഗിരീശ്വര ക്ഷേത്രത്തിലെ ഗോപുരത്തിന് മുകളിലുള്ള താഴികക്കുടങ്ങളാണ് കാണാതായത്. 
മൂന്നടി വീതം ഉയരമുള്ള മൂന്ന് കലശങ്ങളില്‍ 400 ഗ്രാം സ്വര്‍ണം പൂശിയിരുന്നു.

ചോളസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട 1500 വര്‍ഷം പഴക്കമുള്ള വിരുദഗിരീശ്വര ക്ഷേത്രം തമിഴ്‌നാട്ടിലെ വിരുദാചലത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധനഗരമായ കാശിയ്ക്ക് സമാനമാണ് ഈ ക്ഷേത്രമെന്ന് വിശ്വാസികള്‍ കരുതുന്നു.

ഫെബ്രുവരി ആറിന് ക്ഷേത്രത്തില്‍ ഗംഭീരമായി കുംഭാഭിഷേകം നടന്നിരുന്നു. നിരവധി ഭക്തരും ഉത്സവചടങ്ങിനായി എത്തിയിരുന്നു. ആഘോഷത്തിന്റെ പിറ്റേദിവസമാണ് താഴികക്കുടങ്ങള്‍ കാണാതായത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.  ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

400 ഗ്രാം സ്വര്‍ണം പൂശിയാണ് താഴികക്കുടം പൊതിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വില്‍ക്കാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT