പ്രതീകാത്മക ചിത്രം 
India

അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു; തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല

ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തി. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ മകന്‍ വിവാഹം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കൃഷ്ണഗിരിയില്‍ പുലര്‍ച്ചെയാണ് സംഭവം. സുഭാഷ് (25), അമ്മ കണ്ണമ്മാള്‍ (65) എന്നിവരാണ് മരിച്ചത്. സുഭാഷിന്റെ ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സുഭാഷിന്റെ ഭാര്യ അനുഷ. സുഭാഷിന്റെ അച്ഛന്‍ ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മൂന്ന് മാസം മുന്‍പാണ് അച്ഛന്റെ എതിര്‍പ്പ് വകവെക്കാതെ, സുഭാഷ് വിവാഹം കഴിച്ചത്. താഴ്ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതാണ് എതിര്‍പ്പിന് കാരണം. എന്നാല്‍ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതില്‍ സുഭാഷിന്റെ അമ്മയ്ക്കും മുത്തശിക്കും എതിര്‍പ്പ് ഉണ്ടായിരുന്നില്ല. അച്ഛന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കല്യാണത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പം സുഭാഷ് മാറി താമസിക്കുകയാണ്.

കഴിഞ്ഞദിവസം അച്ഛന്റെ എതിര്‍പ്പ് വകവെക്കാതെ സുഭാഷ്, ഭാര്യ അനുഷയ്‌ക്കൊപ്പം വീട്ടിലെത്തി. തുടര്‍ന്ന് രാത്രിയില്‍ ഉറങ്ങി കിടക്കുമ്പോഴാണ്, ദണ്ഡപാണി സുഭാഷിനെ ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ സുഭാഷിന്റെ അമ്മയെയും വെട്ടി. ദണ്ഡപാണിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനുഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി