Police പ്രതീകാത്മക ചിത്രം
India

വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രം; ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയി; അന്വേഷണം

നവവധുവിനൊപ്പം ഭര്‍തൃവീട്ടിലേക്ക് പോകവെ വാഹനം മുന്‍ കാമുകന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് സംഭവം. ഒഡീഷയിലെ ബോലാംഗീര്‍ സ്വദേശിയായ ഹരിബന്ധു പട്ടേല്‍, കാന്തമാലില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം, നവവധുവിനൊപ്പം ഭര്‍തൃവീട്ടിലേക്ക് പോകവെ വാഹനം മുന്‍ കാമുകന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികള്‍ വധുവിനെ ബലമായി വാഹനത്തില്‍ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വരന്‍ തര്‍ഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവം സ്ഥിരീകരിച്ച തര്‍ഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചെന്നും പ്രതികളെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും പറഞ്ഞു.

കാമുകനും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് വാഹനം തടയുകയും ഭര്‍ത്താവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വധുവിനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

Hours After Wedding, Jilted Lover Kidnaps Bride At Gunpoint in Odisha, Groom Left Stranded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം,പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കത്തിക്കയറി സൂര്യവംശിയും ജുറേലും, ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍; ബംഗളൂരുവിനെ ആറുവിക്കറ്റിന് തോൽപ്പിച്ചു

പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ?; നിര്‍ണായക യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

SCROLL FOR NEXT