എക്‌സ്പ്രസ് ഫോട്ടോ 
India

മണിക്കൂറുകളായി തോരാത്ത മഴ; ചെന്നൈയില്‍ റെഡ് അലര്‍ട്ട് (വീഡിയോ)

വരും മണിക്കൂറുകളില്‍ തമിഴ്‌നാട്ടിലെ തീരദേശത്ത് കനത്ത കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴ. ചെന്നൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ തമിഴ്‌നാട്ടിലെ തീരദേശത്ത് കനത്ത കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെയും ഇതേതോതില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി റോഡുകള്‍ പൂര്‍ണമായും മുങ്ങിയ അവസ്ഥയിലാണ്. മണിക്കൂറുകളായി തോരാത്ത മഴയാണ് ചെന്നൈയില്‍ ലഭിക്കുന്നത്. 

ഇന്ന് പകല്‍ മാത്രം 200 മില്ലിമീറ്റര്‍ മഴയാണ് മൈലാപ്പൂരില്‍ ലഭിച്ചത്. ടി നഗര്‍, അല്‍വാര്‍പേട്ട്,റോയപ്പേട്ട് എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി