റോഡ് മുറിച്ചു കടക്കുന്ന ഭീമന്‍ പാമ്പ്‌ 
India

ഇരുട്ടില്‍ റോഡ് മുറിച്ച് കടക്കുന്ന ഭീമന്‍ പാമ്പ്; അസാധാരണ വലിപ്പം കണ്ട് ഞെട്ടല്‍- വീഡിയോ 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ,  പറയുകയും വേണ്ട!. രാത്രിയില്‍ റോഡ് മുറിച്ചു കടക്കുന്ന അസാധാരണ വലുപ്പമുള്ള പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. വന്യജീവികള്‍ക്കും വഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്, അവര്‍ക്കും സുരക്ഷിതമായ സഞ്ചാര മാര്‍ഗമൊരുക്കാം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ഈ ദൃശ്യം പങ്കുവച്ചത്.

മഹാരാഷ്ട്രയിലെ റെയ്ഗാദ് ജില്ലയിലെ ആപ്ത റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള റോഡിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പാമ്പിനെ കണ്ടത്. സമീപത്തുണ്ടായിരുന്നവരാണ് അസാമാന്യ വലുപ്പമുള്ള പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിഡിയോ ജനശ്രദ്ധ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !