ന്യൂഡൽഹി; ജനിതക മാറ്റം വന്ന കോവിഡ് വൈറസ് രാജ്യത്ത് ആശങ്കയേറ്റുകയാണ്. അതിനിടെ പേടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്.
ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശം. നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഭീതിപരത്തിയതോടെ ഒരുമാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇവരെ അന്വേഷിച്ച് പോയപ്പോഴാണ് പലരുടേയും വിലാസം തെറ്റാണെന്ന് തെളിഞ്ഞത്.
വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി വ്യക്തമാക്കി. ബ്രിട്ടണിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates