പ്രതീകാത്മക ചിത്രം 
India

പണി കഴിഞ്ഞ് രാത്രി വീട്ടില്‍ വരുമ്പോള്‍ അടുക്കളയില്‍ 'സമരം', 'വിശപ്പ് സഹിക്കാന്‍ വയ്യ'; 40കാരന്‍ അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്നു

കര്‍ഷകനായ 40കാരന്‍ അരിവാള്‍ കൊണ്ട് ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ആര് രാത്രിയില്‍ ഭക്ഷണം പാചകം ചെയ്യുമെന്നതിനെ ചൊല്ലി അമ്മയും മകളും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ, വിശപ്പ് സഹിക്കാന്‍ വയ്യാതെ മകന്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. കര്‍ഷകനായ 40കാരന്‍ അരിവാള്‍ കൊണ്ട് ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുജറാത്ത് രാജ്‌കോട്ട് മോര്‍ബി താലൂക്കിലെ സിക്കിയാരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 40കാരനായ ദേവ്ഷി ഭാട്ടിയയാണ് അമ്മ കസ്തൂര്‍ ഭാട്ടിയയെയും സഹോദരി സംഗീത ഭാട്ടിയയെയും കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഉച്ചമുതല്‍ തന്നെ രാത്രി ആര് ഭക്ഷണം പാചകം ചെയ്യുമെന്നതിനെ ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ തര്‍ക്കമായിരുന്നു. പാടത്ത് പണി കഴിഞ്ഞ് രാത്രി വീട്ടില്‍ വരുന്നതിന് മുന്‍പ് തര്‍ക്കം തീര്‍ത്ത് ഭക്ഷണം പാചകം ചെയ്ത് വെയ്ക്കണമെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കി 40കാരന്‍ പാടത്തേയ്ക്ക് പോയി. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ആരും തന്നെ ഭക്ഷണം പാചകം ചെയ്തിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

പണി കഴിഞ്ഞ് രാത്രി മടങ്ങിയെത്തിയ ദേവ്ഷി ഭാട്ടിയ വീട്ടില്‍ നോക്കിയപ്പോള്‍ ആരും തന്നെ ഭക്ഷണം പാചകം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വിശപ്പും ക്ഷീണവും മൂലം തളര്‍ന്ന ദേവ്ഷി ഭാട്ടിയ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദേവ്ഷി ഭാട്ടിയ തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT