ബിജെപി നേതാവ് സനാഖാന്‍ 
India

ബിജെപി നേതാവിനെ കൊലപ്പെടുത്തി; മൃതദേഹം നദിയില്‍ എറിഞ്ഞു'; ഭര്‍ത്താവ് അറസ്റ്റില്‍

സനായുടെ മൃതദേഹം നദിയില്‍ തള്ളിയെന്നാണ് അമിത് പൊലീസില്‍ നല്‍കിയ മൊഴി.

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സനാഖാനെ ഭര്‍ത്താവ് അമിത് സാഹു കൊലപ്പെടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജബല്‍പൂരിലെ ഘോരബസാര്‍ പ്രദേശത്തുനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. 

നാഗ്പുര്‍ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെല്‍ അംഗവുമായ സനാ ഖാനെ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ജബല്‍പൂരില്‍വച്ചാണ് കാണാതായത്. സനായുടെ മൃതദേഹം നദിയില്‍ തള്ളിയെന്നാണ് അമിത് പൊലീസില്‍ നല്‍കിയ മൊഴി. എന്നാല്‍, മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ അമിത്തിനൊപ്പം മറ്റൊരാളുംകൂടി അറസ്റ്റിലായിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിന് ജബല്‍പുരില്‍ അമിത്തിനെ കാണാന്‍ ഇവരെത്തിയെന്ന് കുടുംബം സ്ഥിരീകരിച്ചിരുന്നു. നാഗ്പുരില്‍നിന്ന് ബസില്‍ ജബല്‍പുരിലെത്തിയെന്ന് അമ്മയെ വിളിച്ചു പറഞ്ഞ സനായെക്കുറിച്ച് പിന്നീടു വിവരമില്ലാതാകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21