ട്വിറ്റര്‍ ചിത്രം 
India

ഭര്‍ത്താവ് ഗൗരവമായ ചര്‍ച്ചയില്‍; ക്യാമറ ഓണാണെന്ന് അറിയാതെ ചുംബിക്കാനൊരുങ്ങി ഭാര്യ ( വീഡിയോ)

നവദമ്പതികളോ ചെറുപ്പക്കാരോ അല്ല ഈ വീഡിയോയില്‍ ഉള്ളതെന്നതാണ് മറ്റൊരു പ്രത്യേകത

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഭര്‍ത്താവ് സീരിയസ്സായി ഒരു സൂം മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കവെ, ചുംബിക്കാനെത്തുന്ന ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'സൂം കോള്‍ ആഹാ രസകരം' എന്ന കുറിപ്പോടെ വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയങ്കെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ലാപ്‌ടോപ്പിന് മുന്നില്‍ ഹെഡ് ഫോണും വെച്ച് ഗൗരവത്തോടെ സംസാരിക്കുന്ന ഭര്‍ത്താവിനെയാണ് വീഡിയോയില്‍ ആദ്യം കാണാനാകുക. ഇതിനിടെ പെട്ടെന്നാണ് ഭാര്യ ഉമ്മ നല്‍കാനായി അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുന്നത്. 

പെട്ടെന്ന് ഒഴിഞ്ഞുമാറിയ ഭര്‍ത്താവ്, എന്തായി, മീറ്റിങ്ങിലാണെന്നും, ക്യാമറ ഓണാണെന്ന് അറിയില്ലേ എന്ന് ദേഷ്യപ്പെടുന്നതും കാണാം. അപ്പോള്‍ സംശയത്തോടെ ലാപ്‌ടോപ്പിലേക്ക് നോക്കകുയും പുഞ്ചിരിക്കുകയും ചെയ്യുന്ന ഭാര്യയെയും വീഡിയോയില്‍ കാണാം. 

നവദമ്പതികളോ ചെറുപ്പക്കാരോ അല്ല ഈ വീഡിയോയില്‍ ഉള്ളതെന്നതാണ് മറ്റൊരു പ്രത്യേകത. ഈ വീഡിയോ മറ്റൊരു വ്യവസായിയായ ആനന്ദ് മഹേന്ദ്ര റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ആ സ്ത്രീയെ വൈഫ് ഓഫ് ദി ഇയര്‍ ആയി നോമിനേറ്റ് ചെയ്യുന്നു. ഭര്‍ത്താവ് ദുര്‍മുഖം കാട്ടിയിരുന്നില്ലെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ദമ്പതിമാരായി അവരെ നോമിനേറ്റ് ചെയ്യുമായിരുന്നു എന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT