Husband kills wife after questioning her over illicit relationship with mother-in-law X
India

അമ്മായിയമ്മയുമായി അവിഹിത ബന്ധം, ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ്

2018 ലാണ് ശിവാനിയും പ്രമോദും തമ്മിലുള്ള വിവാഹം നടന്നത്. അമ്മായിയമ്മയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രമോദിന്റെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഭാര്യ മാതാവുമായി അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. 20 കാരിയായ ശിവാനിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനിയുടെ ഭര്‍ത്താവ് പ്രമോദും ഭാര്യ മാതാവും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് കൊലയിലേക്ക് നയിച്ചത്.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞാഴ്ചയാണ് സിദ്ധാപുര ഗ്രാമത്തിലെ വീടിനുള്ളില്‍ 20 കാരിയായ ശിവാനി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശിവാനിയുടെ കുടുംബം പ്രമോദിനെതിരെ പരാതിയുമായി എത്തിയത്.

2018 ലാണ് ശിവാനിയും പ്രമോദും തമ്മിലുള്ള വിവാഹം നടന്നത്. അമ്മായിയമ്മയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രമോദിന്റെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളാണ് ശിവാനിക്കെതിരെ അക്രമത്തിലെത്തിച്ചത്. മൃതദേഹം കണ്ടെത്തുന്നത് രണ്ട് ദിവസം മുന്‍പ് പ്രമോദും ശിവാനിയും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി.

ഇതിനിടയിലായിരുന്നു കൊലപാതം. ശിവാനിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമോദിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രമോദ് മുങ്ങിയതായാണ് വിവരം. കൊലപാതകത്തിന് ശേഷം പ്രമോദും അമ്മായിയമ്മയും തമ്മിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Husband kills wife after questioning her over illicit relationship with mother-in-law

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT