പ്രതീകാത്മക ചിത്രം 
India

വിവാഹഭ്യര്‍ഥന നിരസിച്ചു; ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കിയ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം; ഡെലിവറി ബോയ് അറസ്റ്റില്‍ 

ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഗണേഷ് ബന്ധുവായ യുവതിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഹൈദരബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ 22കാരിയെ കഴുത്തുറത്ത് കൊലപ്പെടുത്താന്‍ ശ്രമം. സാരമായി പരിക്കേറ്റ യുവതിയെ ഹൈദരബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഗണേഷ് ബന്ധുവായ യുവതിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ആന്ധ്രാപ്രദേശിലെ പല്‍നാട് സ്വദേശിനിയായ യുവതി യുവാവിന്റെ അഭ്യര്‍ഥന നിരസിച്ചിരുന്നു. ഹൈദരബാദിലെ  ഒരുസ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടി ഗച്ചിബൗളി പ്രദേശത്തെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാത്രി ഹോസ്റ്റലിലെത്തിയ ഗണേഷ് സമീപത്തെ ഹോട്ടലിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വിവാഹം കഴിക്കാനുള്ള ആഗ്രഹം ഒരിക്കല്‍ കൂടി ഇയാള്‍ യുവതിയെ അറിയിച്ചു. ഇത് യുവതി നിരസിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും യുവാവ് ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. യുവതിയുടെ കഴുത്തിലും മുഖത്തും കൈകളിലും കുത്തേറ്റിട്ടുണ്ട്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT