ബീഫ് കഴിക്കാറില്ലെന്ന് നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ ഫെയ്‌സ്ബുക്ക്
India

ബീഫ് കഴിക്കാറില്ല; ഞാന്‍ അഭിമാനിയായ ഹിന്ദു: കങ്കണ റണാവത്ത്

തന്നെക്കുറിച്ച് അത്തരം അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണെന്നും കങ്കണ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: താന്‍ ബീഫ് കഴിക്കാറില്ലെന്നും ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്നും നടിയും മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്.

താന്‍ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള അത്തരം ഇറച്ചികളും കഴിക്കാറില്ല, തന്നെക്കുറിച്ച് അത്തരം അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണെന്നും കങ്കണ പറഞ്ഞു. ദശാബ്ദങ്ങളായി താന്‍ യോഗ, ആയുര്‍വേദ ജീവിതരീതികള്‍ പിന്തുടരുകയും അതിനെ പ്രോത്സാഹിപ്പിക്കുകയമാണ് ചെയ്യുന്നത്. തന്നെ ആളുകള്‍ക്ക് അറിയാം. തന്നെ കളങ്കിതയാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നയാളാണ് താനെന്നും കങ്കണ എക്‌സില്‍ കുറിച്ചു

നേരത്തെ താന്‍ ബീഫ് കഴിക്കുമെന്നും അത് ഇഷ്ടമാണെന്നും മാംസം കഴിക്കുന്നത് ഒരു മതവുമായി ബന്ധപ്പെട്ടല്ലെന്നും കങ്കണ എക്‌സില്‍ കുറിച്ചിരുന്നു. ആ പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് കങ്കണയുടെ വിശദീകരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കങ്കണ റണാവത്ത് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ചലച്ചിത്രമേഖലയിലെ തന്റെ യാത്ര സുഗമമായിരുന്നില്ലെന്നും ഹിമാചലില്‍ നിന്നുള്ള ആളായതിനാലും ഇംഗ്ലീഷ് നന്നായി സംസാരിക്കാത്തതിനാലും മോശമായ അനുഭവം ഉണ്ടായി. അതേസമയം മാണ്ഡിയില്‍ നിന്നുള്ളവളാണെന്നതില്‍ അഭിമാനം തോന്നാറുണ്ടെന്നും താരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT