പൂജ ഖേഡ്കര്‍ ഫെയ്‌സ്ബുക്ക്
India

പൂജ ഖേഡ്കര്‍ എവിടെ? ഐഎഎസ് ട്രെയിനിങ് അക്കാദമിയില്‍ ഇന്നും എത്തിയില്ല, ഒളിവിലെന്ന് സൂചന

പൂനെ കലക്ടര്‍ സുഹാസ് ദിവാസെയ്‌ക്കെതിരെയുള്ള പീഡന ആരോപണത്തില്‍ മൊഴി നല്‍കാനെന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച 32 കാരിയായ പൂജ വാഷിം വിട്ടിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐഎഎസ് ട്രെയിനി പൂജ ഖേഡ്കര്‍ ഒളിവില്‍ പോയതായി സൂചന. മസൂറിയിലുള്ള ഐഎഎസ് ട്രെയിനിങ് അക്കാദമിയില്‍ ഹാജരാകാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ പൂജയെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല.

ജൂലൈ 23 നകം ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. പൂനെ കലക്ടര്‍ സുഹാസ് ദിവാസെയ്‌ക്കെതിരെയുള്ള പീഡന ആരോപണത്തില്‍ മൊഴി നല്‍കാനെന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച 32 കാരിയായ പൂജ വാഷിം വിട്ടിരുന്നു.

മുംബൈ, പൂനെ, വാഷിം, ന്യൂഡല്‍ഹി, മുസ്സൂറി എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും പൂജയെ പൊലീസിനും കണ്ടെത്താനായില്ല.

സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണു നേരത്തെ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം പൂജയ്‌ക്കെതിരെ നടപടിയെടുത്തത്. പ്രൊബേഷനറി കാലഘട്ടത്തില്‍ ബീക്കണ്‍ ലൈറ്റ് അനുവദനീയമല്ല. വിവാദമുണ്ടായതിനു ശേഷം പൂജയെ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാന്‍ വ്യാജ മെഡിക്കല്‍ രേഖയും ഹാജരാക്കിയതിന് കേന്ദ്ര സര്‍ക്കാരിന്റെ ഏകാംഗ കമ്മീഷന്‍ പൂജയ്ക്ക് എതിരെ അന്വേഷണം നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൂജക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുപിഎസിയും പൂജക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ, പുണെയില്‍ കര്‍ഷകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജയുടെ അമ്മ മനോരമ ഖേദ്കറിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പൂജയുടെ അച്ഛന്‍ ദിലീപ് ഖേദ്കര്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന്റെ അന്വേഷണം നേരിടുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT