പ്രതീകാത്മക ചിത്രം 
India

ഐബിപിഎസ് ക്ലര്‍ക്ക് പരീക്ഷയ്ക്ക് നാളെ തുടക്കം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്ക് തസ്തികയിലേക്ക് ഈ വര്‍ഷം ഐബിപിഎസ് രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയ്ക്ക് നാളെ തുടക്കമാകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്ക് തസ്തികയിലേക്ക് ഈ വര്‍ഷം ഐബിപിഎസ് രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയ്ക്ക് നാളെ തുടക്കമാകും. ഡിസംബര്‍ അഞ്ച്, 12, 13 തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. 2557 ഒഴിവുകളിലേക്ക് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 12 വരെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് 15 മിനിറ്റ് മുന്‍പ് പരീക്ഷാ ഹാളില്‍ എത്തണം. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. ഗ്ലൗസ് ധരിക്കാനും അനുവദിക്കും. പരീക്ഷാ കേന്ദ്രത്തില്‍ വരുമ്പോള്‍ വെള്ളത്തിന്റെ ബോട്ടില്‍ കൊണ്ടുവരാന്‍ മറക്കരുത്. പരീക്ഷാ കേന്ദ്രത്തില്‍ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല.

ഹാന്‍ഡ് സാനിറ്റൈസര്‍ കൈയില്‍ കരുതാം. പേന, അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖ എന്നിവ മാത്രമേ പരീക്ഷാ ഹാളില്‍ അനുവദിക്കൂ. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആരോഗ്യസേതു ആപ്പില്‍ സ്റ്റാറ്റസ് കാണിക്കണം. പ്രവേശന ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ibps.in സന്ദര്‍ശിക്കുക. 

ബാങ്ക് ഓഫ്് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഫെബ്രുവരി 28നാണ് മെയ്ന്‍ പരീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന