നെറ്റ്ഫ്‌ലിക്‌സ്  ഫയല്‍ ചിത്രം
India

വിമാനം റാഞ്ചിയവര്‍ക്ക് ഹിന്ദു പേരുകള്‍; വെബ് സീരീസ് വിവാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് കണ്ടന്റ് മേധാവിക്ക് സമന്‍സ്

വെബ് സീരീസില്‍ വിമാനം റാഞ്ചിയ ഭീകരര്‍ക്ക് നല്‍കിയ പേരുകള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 'ഐസി 814 - ദി കാണ്ഡഹാര്‍ ഹൈജാക്ക്' വെബ് സീരീസ് വിവാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് മേധാവിക്ക് സമന്‍സ് അയച്ച് കേന്ദ്രം.

1999-ല്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹര്‍കത്-ഉള്‍-മുജാഹിദീന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വെബ് സീരീസില്‍ പറയുന്നത്.

വെബ് സീരീസില്‍ വിമാനം റാഞ്ചിയ ഭീകരര്‍ക്ക് നല്‍കിയ പേരുകള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ഹൈജാക്കര്‍മാരെ ഭോല, ശങ്കര്‍ എന്നീ പേരുകളിലാണ് അവതരിപ്പിക്കുന്നത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങളുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഉള്ളടക്ക മേധാവി മോണിക്ക ഷെര്‍ഗിലിനെ വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് വെബ് സീരീസില്‍ പറയുന്നത്. 191 യാത്രക്കാരുമായി പറഞ്ഞ വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുകകയായിരുന്നു. എന്നാല്‍ യാത്രക്കാരെന്ന വ്യാജേന വിമാനത്തില്‍ കടന്ന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ സൃഞ്‌ജോയ് ചൗധരിയും ഭീകരര്‍ റാഞ്ചിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ ദേവി ശരണും ചേര്‍ന്ന് എഴുതിയ ''ഫ്‌ലൈറ്റ് ഇന്‍ടു ഫിയര്‍: ദി ക്യാപ്റ്റന്‍സ് സ്റ്റോറി'' എന്ന പുസ്തകത്തില്‍ നിന്നാണ് സീരീസ് നിര്‍മ്മിച്ചത്. സീരീസില്‍ നസറുദ്ദീന്‍ ഷാ, വിജയ് വര്‍മ്മ, പങ്കജ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT