സ്വാതി മാലിവാള്‍ 
India

കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചു; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഡല്‍ഹി എയിംസിന് സമീപത്തുവച്ചായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ കൈ കാറില്‍ കുടുക്കി വലിച്ചിഴച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഡല്‍ഹി എയിംസിന് സമീപത്തുവച്ചായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 47കാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു സംഭവം. ഡല്‍ഹി എയിംസ് ആശുപത്രിയുടെ രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്തുനില്‍ക്കുകായിരുന്നു സ്വാതി മലിവാളും മറ്റുള്ളവരും. ഈ സമയത്ത് ഒരു കാര്‍ വന്ന് അവര്‍ക്ക് സമീപം നിര്‍ത്തി. തുടര്‍ന്ന് മോശമായി പെരുമാറുകയും കാറില്‍ കയറാന്‍  ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്വാതി മലിവാളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. കാറിന്റെ ഡോറില്‍ കൈവച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവര്‍ പെട്ടന്ന് ഗ്ലാസ് അടയ്ക്കുകയും ഇവരുടെ കൈ കാറിനകത്ത് കുരുങ്ങുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പതിനഞ്ച് മീറ്ററോളം കാര്‍ ഇവരെ വലിച്ചിഴച്ചതായും പൊലീസ് പറയുന്നു.

ദൈവമാണ് തന്നെ രക്ഷിച്ചത്. ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പോലും സുരക്ഷിതമല്ലാത്ത സാഹചര്യം ഒന്നു സങ്കല്‍പ്പിച്ചുനോക്കൂവെന്ന് സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ വനിതാകമ്മീഷന്‍ അധ്യക്ഷ പൊലീസില്‍ പരാതി നല്‍ി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും