തമിഴിസൈ സൗന്ദരരാജന്‍ 
India

ഹിന്ദുവികാരം അവഗണിച്ചാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴും -തമിഴിസൈ സൗന്ദരരാജന്‍

ഭക്തരുടെ ശബ്ദം സര്‍ക്കാര്‍ വാദങ്ങളെക്കാള്‍ ശക്തമാണെന്നും മധുരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മധുര: തിരുപ്പറംകുണ്‍റം ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ അനുമതി നിഷേധിച്ച തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജന്‍ രംഗത്ത്. ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ അവഗണിക്കുന്നത് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. കോടതി ഉത്തരവുണ്ടായിട്ടും ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ അനുവദിക്കില്ലെന്ന വൈദ്യുതി മന്ത്രി നിര്‍മല്‍ കുമാറിന്റെ നിലപാടിനെ തമിഴിസൈ അപലപിച്ചു. ഭക്തരുടെ ശബ്ദം സര്‍ക്കാര്‍ വാദങ്ങളെക്കാള്‍ ശക്തമാണെന്നും മധുരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

ശനിയാഴ്ച മധുരയില്‍ നടന്ന പരിപാടിയിലാണ് തിരുപ്പറംകുണ്‍റം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ മന്ത്രി നിര്‍മല്‍ കുമാര്‍ പ്രതികരിച്ചത്. രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്ന സ്ഥിതി തുടരുമെന്നും, മലമുകളിലെ പരമ്പരാഗത വിളക്ക് തെളിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നത് തടയുന്നതിനായാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

സംസ്ഥാനത്ത് ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിക്കുന്നുവെന്നാരോപിച്ച തമിഴിസൈ, ഒരേ ദിവസം നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളില്‍ വ്യാപകമായ അഴിമതി നിലനില്‍ക്കുന്നതായും അവര്‍ ആരോപിച്ചു. ബിജെപിയില്‍ നിന്ന് 'ചിലര്‍' പുറത്തുപോകുന്നുവെന്ന വിമര്‍ശനം തള്ളിക്കളഞ്ഞ തമിഴിസൈ, പാര്‍ട്ടി ഇപ്പോഴും പാറപോലെ ഉറച്ചതും ലക്ഷ്യബോധമുള്ളതുമാണ് എന്ന് അവകാശപ്പെട്ടു. 'സ്വാര്‍ത്ഥ താല്‍പര്യം മാത്രം ലക്ഷ്യമിടുന്ന ചിലര്‍ പാര്‍ട്ടി വിട്ടുപോയേക്കാം. എന്നാല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത്' -അവര്‍ കൂട്ടിച്ചേര്‍ത്തു.

Ignoring Hindu sentiments will lead to TN govt’s downfall: BJP leader Tamilisai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍