മുലപ്പാല്‍ കൂടാനും പ്രതിരോധശേഷി വര്‍ധിക്കാനും, പ്രസവശേഷം സ്ത്രീകള്‍ക്ക് നല്‍കുന്ന 'കുരുക്കുമരുന്ന്', ആയുര്‍വേദവിധി പ്രകാരം തയ്യാറാക്കാം

തെക്കന്‍ തിരുവിതാംകൂറിലും അതിനോടടുത്തുള്ള പശ്ചിമഘട്ടമേഖലയിലും പ്രചാരത്തിലുള്ള ചികിത്സാവിധികളിലൊന്നാണ് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് നല്‍കുന്ന ‘കുരുക്കുമരുന്ന്’.
postpartum treatment Kurukku marunnu, pregnancy
postpartum treatment Kurukku marunnu, pregnancyPinterest
Updated on
2 min read

പ്രസവ ശേഷമുള്ള അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യരക്ഷയും പരിപാലനവും ആയൂര്‍വേദം വിശദമായി പഠനവിധേയമാക്കിയിട്ടുള്ള വിഷയങ്ങളിലൊന്നാണ്. പണ്ടുകാലത്ത് ഇക്കാര്യത്തില്‍ ഔഷധപ്രയോഗത്തിനൊപ്പം ചില മന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ മന്ത്രങ്ങള്‍ അപ്രത്യക്ഷമാവുകയും മരുന്നു മാത്രം ശേഷിക്കുകയും ചെയ്തു!

postpartum treatment Kurukku marunnu, pregnancy
പ്രസവരക്ഷാ ചികിത്സ; വേതുവെള്ളം തയ്യാറാക്കേണ്ടത് എങ്ങനെ, മിത്തുകളും പ്രധാന്യവും

‘ഹോര്‍ത്തൂസ് മലബാറിക്ക സി’ലെ ചില വാല്യങ്ങളില്‍ ചിലതരം ഔഷധസസ്യങ്ങള്‍ക്കുള്ള മാന്ത്രികസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ഹോര്‍ത്തൂസില്‍ വിശദീകരിച്ചിരിക്കുന്ന ഔഷധസസ്യ വിശേഷങ്ങള്‍ ആയൂര്‍വേദത്തെക്കാള്‍ നാട്ടുചികിത്‌സകളുമായി ബന്ധപ്പെട്ടവയാകയാല്‍ അവ സംരക്ഷിക്കപ്പെട്ടില്ല. ഹോര്‍ത്തൂസ് തയ്യാറാക്കാനായി കൊച്ചിക്കോട്ട യിലെ ഡച്ച് ഗവര്‍ണര്‍ ആയിരുന്ന വാന്റീഡ് നിയോഗിച്ച ഇട്ടിഅച്യുതന്‍ ഒരു നാട്ടുവൈദ്യന്‍ ആയിരുന്നു.

postpartum treatment Kurukku marunnu, pregnancy
ഒരേ വ്യക്തിയെ വീണ്ടും വീണ്ടും സ്വപ്നത്തിൽ കാണുന്നു? മനഃശാസ്ത്രം പറയുന്നത്

അദ്ദേഹത്തിന്റെ വൈദ്യകുടുംബം ഒരു നിധി പോലെ കാത്തുസൂക്ഷിച്ചിരുന്ന ‘ചൊല്‍ക്കേട്ടപൊസ്തകം’ എന്ന എഴുത്തോലക്കെട്ട് ചിതലെടുത്ത് നശിക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു. ചുരുക്കം ചില വിവരങ്ങള്‍ മാത്രമാണ് അഥര്‍വ്വവേദത്തിലും മറ്റും തങ്ങിനിന്നിട്ടുള്ളത്. അവയില്‍ത്തന്നെ, വളരെ ചുരുക്കം വിവരങ്ങളാണ് ആയൂര്‍വേദഗ്രന്ഥങ്ങളായ ‘അഷ്ടാംഗ ഹ്യദയ’ത്തിലേക്കും മറ്റും പടര്‍ന്നെത്തിയിട്ടുള്ളത്.

കുരുക്കുമരുന്ന്

തെക്കന്‍ തിരുവിതാംകൂറിലും അതിനോടടുത്തുള്ള പശ്ചിമഘട്ടമേഖലയിലും പണ്ടുമുതല്‍ക്കേ പ്രചാരത്തിലുള്ള ചികിത്സാവിധികളിലൊന്നാണ് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് നല്‍കുന്ന ‘കുരുക്കുമരുന്ന്’. ആധുനിക വൈദ്യശാസ്ത്ര ത്തിന്റെ ഭാഷയില്‍ ഇത് വളരെ ഫലപ്രദമായ ഒരു ‘ന്യൂട്രാസ്യൂട്ടിക്കല്‍’ ആണെന്ന് പറയാം. പ്രസവശേഷമുള്ള നടുവേദന, വയറുവേദന എന്നിവ പരിഹരിക്കാന്‍ ‘കുരുക്കുമരുന്നി'ന് കഴിയും. എന്നാല്‍ ഇത് തന്നെ പല തരത്തിലുണ്ട്.

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇവയുടെ തയ്യാറാക്കലില്‍ അനേകം പ്രാദേശികഭേദങ്ങള്‍ നിലവിലുണ്ട്. അവ താഴെച്ചേര്‍ക്കുന്നു:

postpartum treatment Kurukku marunnu, pregnancy
എന്നും ഒരേ കപ്പിൽ ചായ? വിചിത്രമായ ആ മനഃശാസ്ത്ര രഹസ്യം, എന്താണ് എൻഡോവ്മെന്റ് ഇഫക്റ്റ്?

കുരുക്കുമരുന്ന് 1: നറുനീണ്ടിയുടെ വേരും മുരിക്ക്, മുരിങ്ങ എന്നിവയുടെ പുറന്തൊലിയും തുല്യ അളവിലെടുത്ത് ചതച്ചതിനോടൊപ്പം അത്രതന്നെ അളവില്‍ എടുത്ത തുളസിയില അരച്ചുചേര്‍ക്കുക. ഇങ്ങനെ കിട്ടുന്ന നീര് മൂന്ന് ടീസ്പൂണ്‍ വീതം ദിവസവും കഴിക്കുക. ഇത് തന്നെ ലേഹ്യരൂപത്തിലാക്കിയും കഴിക്കാം. ഇതിനായി ചുക്ക്, കരുമുളക്, ശര്‍ക്കര, നെയ്യ് എന്നിവയോടൊപ്പം ഈ നീര് കലര്‍ത്തിയ ശേഷം ലേഹ്യം പോലെ കട്ടിയാവുന്നതുവരെ അല്‍പ്പം എണ്ണയും ചേര്‍ത്ത് തിളപ്പിക്കുക. ഇത് രണ്ട് ടീസ്പൂണ്‍ വീതം ഭക്ഷണത്തിന് മുമ്പ് ദിവസവും കഴിക്കുക. വയറുവേദന അകറ്റാനും രക്തശുദ്ധിക്കും ഇത് നല്ലതാണ്.

കുരുക്കുമരുന്ന് 2: ഇത് തയ്യാറാക്കാനായി ചെറുപരുത്തി, കുരുപ്പരുത്തി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ലെവന്റ് കോട്ടണ്‍ ചെടിയുടെ ഇലയുടെ നീര് ആവശ്യമാണ്. ഇതിനോടൊപ്പം കരുപ്പട്ടിയും ചേര്‍ത്ത് അരിമാവില്‍ കുഴച്ചെടുത്ത് നെയ്യും ചേര്‍ത്ത് കാച്ചിയെടുക്കുന്നു. ഇത് ഒരു ടീസ്പൂണ്‍ വീതം ഭക്ഷണത്തിന് മുമ്പ് ദിവസവും രണ്ടുനേരം കഴിക്കുക. ശരീരവേദന അകറ്റാന്‍ ഇത് നല്ലതാണ്.

കുരുക്കുമരുന്ന് 3: നൊങ്ക്, കരുപ്പട്ടി, തൊട്ടാവാടി എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത.് തൊട്ടാവാടിയില അരച്ചതും കരുപ്പട്ടിയും തുല്യ അളവില്‍ എടുത്ത് നൊങ്കിനോടൊപ്പം ചേര്‍ത്തത്, നെയ്യില്‍ ചാലിച്ച് ഒരു ടീസ്പൂണ്‍ വീതം ഭക്ഷണത്തിന് മുമ്പ് കഴിക്കുക. ശരീരവേദന അകറ്റാന്‍ ഇത് നല്ലതാണ്.

കുരുക്കുമരുന്ന് 4: മഞ്ഞളും തേങ്ങാപ്പാലും ചേര്‍ത്ത് നേര്‍മ്മയായി അരച്ചത് നെയ്യും ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതിരാവിലെ, വെറുംവയറ്റിലാണ് ഇത് കഴിക്കേണ്ടത്. ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് രണ്ടോ മൂന്നോ ദിവസം തുടരുക. ഇത് വിരകളെ നശിപ്പിക്കുന്നതിനുള്ള പ്രയോഗമായതിനാല്‍ കൂടുതല്‍ ദിവസം തുടരേണ്ടതില്ല.

കുരുക്കുമരുന്ന് 5: പ്രസവം കഴിഞ്ഞുള്ള പതിനഞ്ച് ദിവസത്തേക്ക് നല്‍കുന്ന ഔഷധക്കഞ്ഞികളാണ് ഇക്കൂട്ടത്തില്‍ പെടുന്നത്. ജീരകക്കഞ്ഞി, ഞവരക്കഞ്ഞി, ഉലുവക്കഞ്ഞി, ഏലക്കഞ്ഞി എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. പനിക്കൂര്‍ക്കയുടെ ഇല, കരുപ്പട്ടി, തേങ്ങാപ്പാല്‍ എന്നിവ പൊതുവായി ചേര്‍ത്താണ് അരിക്കഞ്ഞി തയ്യാറാക്കുന്നത്. സവിശേഷചേരുവക്കനുസരിച്ചാണ് കഞ്ഞിയുടെ പേര് മാറുന്നത്.

മേല്‍ വിവരിച്ച ഔഷധപ്രയോഗങ്ങള്‍ക്ക് അമ്മയുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാനാവും. ചെറുപരുത്തിയുടെ കുരുവിന് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൂത്രാശയത്തിലെ അണുബാധ, തുന്നല്‍മുറിവുകളുടെ ഉണങ്ങല്‍, രക്തസ്രാവത്തിന്റെ ശമനം, ശീരത്തിന്റെ ശക്തിയും ഓജസും വീണ്ടെടുക്കല്‍ തുടങ്ങിയവയ്ക്ക് കുരുക്കുമരുന്ന് സഹായകമാവും. എന്നാല്‍ ഇതിനോടൊപ്പം ശരീരശുദ്ധിയും വ്യത്തിയും ‘ഔഷധക്കുളി’(വേതുകുളി)യും പ്രധാനമാണ്.

postpartum treatment Kurukku marunnu, pregnancy
എത്ര വാരിവലിച്ചു കഴിച്ചാലും വണ്ണം വയ്ക്കുന്നില്ലേ? കാരണം ഇതാണ്
postpartum treatment Kurukku marunnu, pregnancy
വയറ് പ്രശ്നമാണോ? ദിവസവും ആറ് ഉണക്കമുന്തിരി, മലബന്ധവും അസിഡിറ്റും കുറയും
postpartum treatment Kurukku marunnu, pregnancy
പുത്തൻ 'കോടി' കിട്ടാൻ അല്ലെങ്കിൽ പിന്നെ, നഖത്തിലെ ആ വെളുത്ത പാടുകൾക്ക് പിന്നിലെ കാരണം എന്താണ്!
Summary

pregnancy care: Postpartum Treatment for pregnant ladies, Kurukku marunn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com