പ്രതീകാത്മക ചിത്രം 
India

‘രക്ഷകരെ രക്ഷിക്കൂ’; വെള്ളിയാഴ്ച ദേശവ്യാപക പ്രതിഷേധം നടത്തുമെന്ന് ഐ‌എം‌എ  

‘രക്ഷകരെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഡോക്ടർമാരെ ആക്രമിക്കുന്നതിനെതിരെ പ്രതിഷേധം നടത്തുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാർക്കെതിരെ കൂടിവരുന്ന ആക്രമണങ്ങൾക്കെതിരെ വെള്ളിയാഴ്ച (ജൂൺ 18) ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ). കറുത്ത ബാഡ്ജുകൾ, മാസ്കുകൾ, റിബൺ, എന്നിവ ധരിച്ച് സംസ്ഥാനതലത്തിലും തദ്ദേശീയമായും അക്രമത്തിനെതിരെ ബോധവൽക്കരണ കാമ്പയിൻ നടത്താൻ സംഘടന നിർദേശിച്ചു.

പത്രസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രാദേശിക എൻ‌ജി‌ഒകളെയും സന്നദ്ധ സേവന നേതാക്കളെയും സന്ദർശിക്കുമെന്നും ഐ‌എം‌എ അറിയിച്ചു.

‘രക്ഷകരെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഡോക്ടർമാരെ ആക്രമിക്കുന്നതിനെതിരെ ഐ‌എം‌എ പ്രതിഷേധം നടത്തുക.  അസം, ബീഹാർ, പശ്ചിമ ബംഗാൾ, ദില്ലി, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നുവെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നതാൻസ് ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ; ഇസ്രയേൽ ആണവകേന്ദ്രം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: 39 പേർക്ക് പരിക്ക്

കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; മയക്കുവെടി വെച്ചേക്കും

കൊടുംചൂട് തുടരുന്നു; 11 ജില്ലകളില്‍ മുന്നറിയിപ്പ്; പാലക്കാട് 38 ഡിഗ്രി കടന്നു

എരഞ്ഞിക്കലില്‍ 12 പേര്‍ക്ക് കൂടി ഷിഗെല്ല; 34 പേര്‍ക്ക് രോഗലക്ഷണങ്ങള്‍, കൂടുതല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കും

'48 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണം, അല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും'; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT