മരിച്ച ബല്‍വന്ദ് ചരണ്‍ 
India

വീടിന് വേണ്ടി കയറി ഇറങ്ങി മടുത്തു; ഗുജറാത്തില്‍ കര്‍ഷകന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിക്കാനായി അപേക്ഷ നല്‍കി അഞ്ചു വര്‍ഷമായിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിക്കാനായി അപേക്ഷ നല്‍കി അഞ്ചു വര്‍ഷമായിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. എഴുപതുകാരനായ ബല്‍വന്ദ് ചരണ്‍ ആണ് പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്തത്. 

ഗുജറാത്ത് പൊലീസിന്റെ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ് എന്ന് അറിയിച്ചതിന് ശേഷമാണ് ബല്‍വന്ദ് തൂങ്ങിമരിച്ചത്. 

പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങി മടുത്തുകൊണ്ടാണ് താനിത് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഓഫീസിന്റെ മൂന്നാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പിലാണ് ബല്‍വന്ദ് തൂങ്ങിയത്. പൊലീസും മറ്റ് അധികൃതരും എത്തുമ്പോഴേക്കും കര്‍ഷകന്‍ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന