ഫോട്ടോ: ട്വിറ്റർ 
India

രാജസ്ഥാനില്‍ മന്ത്രിക്ക് നേരെ ഷൂ ഏറ്; സച്ചിന്‍ പൈലറ്റിന് ജയ് വിളിച്ച് പ്രവര്‍ത്തകര്‍ (വീഡിയോ)

സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ കായിക മന്ത്രി അശോക് ചന്ദ്‌നയ്ക്ക് നേരെ ഷൂ ഏറ്. പുഷ്കറിൽ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം.

സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു. ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.

ഗുജ്ജര്‍ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയില്‍ സച്ചിന്‍ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ച് മന്ത്രി അശോക് ചന്ദ്‌ന രംഗത്തെത്തി. 

തനിക്ക് നേരെ ഷൂ എറിഞ്ഞാല്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കില്‍ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സംഘര്‍ഷത്തിന് ഇല്ലെന്നും സംഘര്‍ഷമുണ്ടായാല്‍ ഒരാളെ ശേഷിക്കൂവെന്നും താന്‍ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്‌ന വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT