രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് മോദിയെ ക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിക്കാനെത്തിയപ്പോൾ/ ചിത്രം: ട്വിറ്റർ 
India

രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22ന്; ക്ഷണം സ്വീകരിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച വിവരം അറിച്ചത്. ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നത് തന്റെ ജീവിതത്തിലെ സൗഭാഗ്യമായി കണക്കാക്കുന്നു എന്നാണ് മോദി കുറിച്ചത്. 

ഇന്നത്തെ ദിവസം വളരെ വികാരനിര്‍ഭരമായിരുന്നു. ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്നെ കാണാനായി വസതിയില്‍ എത്തി. ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ വളരെ അനുഗ്രഹീതനാണ്. ചരിത്രപരമായ ചടങ്ങിന് സാക്ഷിയാവുക എന്നത് ജീവിതത്തിലെ ഏറ്റവും ഭാഗ്യമായാണ് കണക്കാക്കുന്നത്.- നരേന്ദ്ര മോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം