ബജറ്റുമായി മന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രിമാരും/ എഎന്‍ഐ ചിത്രം 
India

'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റ്'; കാര്‍ഷിക മേഖലയിലടക്കം നല്ല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് മന്ത്രി

സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രിമാരായ പങ്കജ് ചൗധരിയും ഭഗവത് കരാടും കേന്ദ്രധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെത്തി മന്ത്രി നിര്‍മ്മല സീതാരാമന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. 

ലോക്‌സഭയില്‍ രാവിലെ 11 നാണ് ബജറ്റ് അവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയുണ്ടാകുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു. 

രാജ്യം പ്രതീക്ഷയോടെ നോക്കുന്നു

ആദായ നികുതി സ്ലാബുകളില്‍ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നും രാജ്യം പ്രതീക്ഷയോടെ നോക്കുന്നു. പഞ്ചാബ് ഉള്‍പ്പെടെ കര്‍ഷകര്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെര!ഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്‍ഷിക മേഖലക്ക് കൂടുതല്‍ പണം അനുവദിക്കാനും സാധ്യതയുണ്ട്.

ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ഇന്നത്തെ കാര്യപരിപാടിയിലില്ല. ബജറ്റ് അവതരിപ്പിച്ചശേഷം സഭ പിരിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച ലോക്‌സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചര്‍ച്ച. ചര്‍ച്ചയ്ക്ക് ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും. തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയും നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

SCROLL FOR NEXT