ചിരാ​ഗ് പാസ്വാൻ  ഫയൽ
India

പാസ്വാന്റെ ലോക് ജനശക്തിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ടു സീറ്റ് വാഗ്ദാനം

ഉത്തര്‍പ്രദേശില്‍ രണ്ടു സീറ്റ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഡിയുവിനെ കൂറുമാറ്റിയ ബിജെപിക്ക് ബിഹാറില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം. എന്‍ഡിഎ സഖ്യകക്ഷിയായ, അന്തരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ മഹാസഖ്യത്തിലെത്തിക്കാനാണ് ശ്രമം. എല്‍ജെപി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്.

ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസ്) ക്ക് എട്ടു സീറ്റ് നല്‍കാമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം. ഉത്തര്‍പ്രദേശില്‍ രണ്ടു സീറ്റ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍ ചിരാഗ് ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ദേശീയ അധ്യക്ഷനും എംപിയും ചിരാഗ് പാസ്വാനും അദ്ദേഹത്തിന്റെ അമ്മാവനും കേന്ദ്രമന്ത്രിയുമായ പശുപതി പരാസും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് എന്‍ഡിഎയില്‍ സീറ്റ് വിഭജനത്തില്‍ കാലതാമസം നേരിടുകയാണ്.

ലോക് ജനശക്തി പാര്‍ട്ടി പിളരാതിരുന്നപ്പോഴത്തെ 2019ലെ ഫോര്‍മുല പ്രകാരം ആര് സീറ്റുകള്‍ വേണമെന്നാണ് ചിരാഗ് പാസ്വാന്‍ എന്‍ഡിഎ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം എല്‍ജെപിയുടെ ആറ് എംപിമാരില്‍ അഞ്ച് പേരും തനിക്കൊപ്പമാണെന്നും, അതിനാല്‍ തന്റെ പാര്‍ട്ടിക്ക് ആറു സീറ്റ് നല്‍കണമെന്ന് പശുപതി പരാസ് അവകാശപ്പെടുന്നു.

രാംവിലാസ് പാസ്വാന്‍ ദീര്‍ഘകാലം പ്രതിനിധീകരിച്ച ഹാജിപൂര്‍ സീറ്റിനെച്ചൊല്ലിയും ചിരാഗ് പാസ്വാനും പശുപതി പരസും തമ്മില്‍ തര്‍ക്കം തുടരുകയാണ്. നിലവില്‍ ആ സീറ്റില്‍ വിജയിച്ചത് പശുപതി പരസാണ്. എന്നാല്‍ പിതാവിന്റെ സീറ്റ് തനിക്കു വേണമെന്നാണ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുന്നത്. ചിരാഗിനുവേണ്ടി മഹാസഖ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT