IAF xIAF
India

മിന്നല്‍ പ്രളയത്തില്‍ സഹായഹസ്തവുമായി ഇന്ത്യ; മരുന്നുകള്‍ അടക്കം പത്ത് ടണ്‍ സാമഗ്രികള്‍, നന്ദി അറിയിച്ച് നേപ്പാള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കാഠ്മണ്ഡു: പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്നതിനിടെ ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍. നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാലും ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയുടെ വേഗത്തിലുള്ള ഇടപെടല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രി കുറിച്ചു.

'പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കിയ മാനുഷിക സഹായങ്ങള്‍ക്കും മെഡിക്കല്‍ സാമഗ്രികളുടെ വിതരണത്തിനും ഇന്ത്യന്‍ സര്‍ക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു' ഷിസിര്‍ ഖനാല്‍ എക്‌സില്‍ കുറിച്ചു.

താത്കാലിക ടെന്റുകള്‍, കമ്പിളി, ശുചിത്വ കിറ്റുകള്‍, സോളാര്‍ വിളക്കുകള്‍, മരുന്നുകള്‍ എന്നിവയടക്കം പത്ത് ടണ്‍ സാമഗ്രികളാണ് ഇന്ത്യ നേപ്പാളിലേക്ക് സഹായമായി എത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി നേപ്പാളിലേക്ക് ഇന്ത്യയില്‍നിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്. ഇനി രണ്ട് വിമാനങ്ങള്‍ കൂടി അയക്കുമെന്നും വ്യോമസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.

India extends helping hand in flash floods; Nepal expresses gratitude

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

'അശ്വിന്‍ ഐടി ജോലി രാജിവച്ചു, ഇപ്പോള്‍ ഓ ബൈ ഓസിയുടെ സിഇഒ'; എന്തുകൊണ്ട് രാജിവച്ചുവെന്നും ദിയ കൃഷ്ണ

വിശപ്പുണ്ടോ അതോ വെറുതെ കഴിക്കുന്നതാണോ? തിരിച്ചറിയാൻ ഈ വഴികൾ പരീക്ഷിക്കാം