ബില്‍ ഗേറ്റ്‌സ്, ഫയല്‍/ എഎഫ്പി 
India

ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷ, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ലോകത്തിന് മാതൃക; പ്രകീര്‍ത്തിച്ച് ബില്‍ ഗേറ്റ്‌സ്, പങ്കുവെച്ച് മോദി 

ഇന്ത്യയെ പ്രകീര്‍ത്തിച്ച് മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ബ്ലോഗ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്ത്യയെ പ്രകീര്‍ത്തിച്ച് മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ബ്ലോഗ്. ഭാവിയില്‍ മുന്നോട്ടുപോകാന്‍ ഇന്ത്യ പ്രതീക്ഷ നല്‍കുന്നതായി ഗേറ്റ്‌സ് നോട്ട്‌സ് എന്ന പേരിലുള്ള ബ്ലോഗില്‍ ബില്‍ ഗേറ്റ്‌സ് കുറിച്ചു. ബില്‍ഗേറ്റ്‌സിന്റെ ബ്ലോഗിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെക്കുകയും ചെയ്തു. 

ലോകം ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുമ്പോഴും വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുന്ന ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് പ്രദാനം ചെയ്യുന്നത്. ശരിയായ കണ്ടുപിടിത്തങ്ങളും ഡെലിവറി ചാനലുകളും ഉണ്ടെങ്കില്‍ ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ലോകം നിരവധി പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍, പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യത്തിന് പണവും സമയവും ഇല്ലെന്നാണ് തനിക്ക് ലഭിക്കുന്ന പ്രതികരണമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. എന്നാല്‍ ഇവയെല്ലാം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യ നേടിയ പുരോഗതി തന്നെയാണ് ഇതിനുള്ള തെളിവെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

'ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് പ്രദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതുകൊണ്ട് തന്നെ അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നാല്‍ ആ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പോളിയോ നിര്‍മാര്‍ജനം ചെയ്തു. എച്ച്‌ഐവി പടരുന്നത് നിയന്ത്രിച്ചു, രാജ്യത്തെ ദാരിദ്ര്യം കുറച്ചു. ശിശുമരണനിരക്ക് കുറച്ചു. സാമ്പത്തിക സേവനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്ന രീതിയിലേക്ക് മാറ്റി.'- ബില്‍ഗേറ്റ്‌സ് കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത