ചിത്രം: പിടിഐ 
India

ചികിത്സയിലുള്ളവരുടെ എണ്ണം 17,000 കടന്നു; വീണ്ടും മൂവായിരത്തിലേറെ പേര്‍ക്ക് കോവിഡ്; 60 മരണം

തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം വൈറസ് ബാധിച്ച് 60 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 17,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1496 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയില്‍ 1490 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു പേര്‍ മരിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം